കല കുവൈറ്റ് Tik Tok മത്സരം സംഘടിപ്പിക്കുന്നു

കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മംഗഫ് എ, മംഗഫ് വെസ്റ്റ് യൂണിറ്റുകൾ സംയുക്തമായി കലയുടെ അംഗങ്ങൾക്കായി Tik Tok മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 17 ന് വൈകീട്ട് 6 മണി മുതൽ കല മംഗഫ് ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഒക്ടോബർ 10നകം രജിസ്റ്റർ ചെയ്യണം. Tik Tok എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 13 ആയിരിക്കും.കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കും..

പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 50651511,98008958 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
പേര് രജിസ്റ്റർ ചെയ്യുവാനായി whatsapp: +919746451682, +96560343482 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Leave a Reply