Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കല കുവൈറ്റ് 41-ാം വർഷ പ്രവർത്തനോദ്ഘാടനം: സ: എളമരം കരീം മുഖ്യാതിഥി.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 41-ാമത് പ്രവർത്തന വർഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 25 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മംഗഫ് അൽ നജാത്ത് സ്കൂളിൽ വെച്ച് നടക്കും. രാജ്യസഭാംഗവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ എളമരം കരീം പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറൽ സെക്രട്ടറി ടി.കെ.സൈജു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 67765810, 60315101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply