കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായ്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 39-ാം മത് വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. മംഗഫ് സെൻട്രൽ യൂണിറ്റ് സമ്മേളനം മംഗഫ് ഒാഡിറ്റോയത്തിൽ വച്ച് നടന്നു. ടി.ആർ. സുധാകരൻെറ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചക്ക് യൂണിറ്റ് കൺവീനർ സന്തോഷ് , കല കുവൈറ്റ് പ്രസിഡൻറ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ സജി എന്നിവർ മറുപടി പറഞ്ഞു. ഫെഡറലിസത്തിനെതിരായ ഫാസിസ്റ്റ്‌ കടന്നുകയറ്റത്തെ ചെറുക്കുക, സാംസ്കാരിക നായകർ മൗനം വെടിയുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

മേഖല സെക്രട്ടറി ജിജോ ഡൊമാനിക് അവതരിപ്പിച്ച യൂണീറ്റ് വിഭജന റിപ്പോർട്ട് സമ്മേളനം അംഗീകരിക്കുകയും. യൂണിറ്റിനെ മംഗഫ് സെൻട്രൽ, മംഗഫ് ഈസ്റ്റ് എന്നീ രണ്ട് യൂണിറ്റുകളായി വിഭജിക്കുകയും ചെയ്തു. തുടർന്ന് യൂണിറ്റ് എക്സികുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. മംഗഫ് സെൻട്രൽ യൂണിറ്റ് കൺവീനറായി സന്തോഷിനെയും, ജോയിന്റ് കൺവീനർമാരായി അനീഷ് ഇയ്യാനി, റിക്സൺ മാഞ്ഞാലി എന്നിവരെ തിരഞ്ഞെടുത്തു. മംഗഫ് ഈസ്റ്റ് യൂണിറ്റ് കൺവീനറായി ബിജോയിയേയും, ജോ: കൺവീനർമാരായി രാജേഷ് മണ്ണൂർ, ജയചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.

കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗം രവീന്ദ്രൻ പിള്ള, ഫഹാഹീൽ മേഖലാ പ്രസിഡന്റ് രഹീൽ കെ.മോഹൻദാസ്, മേഖലാ കമ്മിറ്റി അംഗങ്ങളായ രജീഷ്, തോമസ്, അനൂപ് മങ്ങാട്ട് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനത്തിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മംഗഫ് ഈസ്റ്റ് കൺവീനർ ബിജോയ് സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

Leave a Reply