കല കുവൈറ്റ് മാതൃഭാഷ പഠന പദ്ധതി: അബ്ബാസ്സിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു

“മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക“ എന്ന ലക്ഷ്യവുമായി കഴിഞ്ഞ 27 വർഷമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്സം ഘടിപ്പിച്ചു വരുന്ന സൗജന്യ മലയാള ഭാഷാ പഠന പദ്ധതിയുടെ അബ്ബാസ്സിയ മേഖലയുടെ പ്രവർത്തനങ്ങൾക്കായി അബ്ബാസ്സിയ മേഖലാ ഭാഷാ സമിതി രൂപീകരിച്ചു.

അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് മേഖലാ പ്രസിഡന്റ് കിരൺ കാവുങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ സ്വാഗതം ആശംസിച്ചു. കലയുടെ കഴിഞ്ഞകാല മാതൃഭാഷാ പ്രവർത്തനത്തെകുറിച്ചും ഈ വർഷം കേരള സർക്കാറിന്റെ മലയാളം മിഷനുമായി സഹകരിച്ചു നടത്തുന്ന പഠന പദ്ധതിയെക്കുറിച്ചും മാതൃഭാഷാസമിതി ജനറൽ കൺവീനർ സജീവ്‌ എം. ജോർജ്ജ്‌ വിശദീകരിച്ചു.

കഴിഞ്ഞവർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും ഈ വർഷത്തെ മലയാളം മിഷനുമായി സഹകരിച്ചുള്ള പ്രവർത്തനം കണക്കിലെടുത്തും കൈക്കൊള്ളേണ്ട കർമ്മപരിപാടികളെക്കുറിച്ച്‌ യോഗം ചർച്ച ചെയ്തു. ഷൈമേഷ്‌ (മേഖല കൺവീനർ) തോമസ്‌ വർഗ്ഗീസ്‌, മീര സുനിൽകുമാർ (ജോ.കൺ വീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള 41 അംഗ മേഖല ഭാഷ സമിതിയെ യോഗം തിരഞ്ഞെടുത്തു. യോഗത്തിനു ഭാഷാസമിതി മേഖല കൺ‌വീനർ ഷൈമേഷ്‌ നന്ദി രേഖപ്പെടുത്തി

 

You May Also Like

Leave a Reply