കല കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ ബി , എച്ച് യൂണിറ്റുകൾ സംയുക്തമായി കുടുംബാംഗങ്ങൾക്കും, സഹയാത്രികർക്കുമായി പിക്നിക് സംഘടിപ്പിച്ചു. റിഗ്ഗായി ഗർഡനിൽ വെച്ച് നടന്ന പിക്നികിൽ 2 യൂണിറ്റുകളിൽ നിന്നായി കുടുംബാംഗങ്ങൾ ഉൾപ്പെടെ 100-ൽ പരം ആളുകൾ പങ്കെടുത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു പിക്നിക് ഉദ്ഘാടനം ചെയ്തു. കലയുടെ മുതിർന്ന പ്രവർത്തകനും നോർക്ക ഡയറക്ടറുമായ എൻ. അജിത് കുമാർ, കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി.കെ.നൗഷാദ്, മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അബ്ബാസിയ മേഖല സെക്രട്ടറി പ്രിൻസ്ടൺ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവീൻ, മൈക്കിൾ, മേഖല കമ്മിറ്റിയംഗങ്ങൾ,യൂണിറ്റ് കൺവീനർമാർ എന്നിവർ വിവിധ കലാ കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും നേതൃത്വം നൽകി.

Leave a Reply