കല കുവൈറ്റ് “പാട്ട് പൂക്കും കാലം” നാടകഗാന മത്സരം സംഘടിപ്പിക്കുന്നു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റ് പൊതു സമൂഹത്തിനായി ‘പാട്ട് പൂക്കും കാലം’ എന്ന പേരിൽ നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 ന് വൈകുന്നേരം 4 മണിമുതൽ സാൽ‌മിയ ഇന്ത്യൻ പബ്ലിക് സ്കൂളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ വിജയകരമായുള്ള നടത്തിപ്പിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണം സാൽ‌മിയ കല സെന്ററിൽ വെച്ചു നടന്നു.
സംഘാടക സമിതി ജനറൽ കൺ‌വീനർ ആയി കിരൺ പി ആർ നെ തിരഞ്ഞെടുത്തു. ഭാഗ്യനാഥൻ, ലിജോ (രെജിസ്ട്രേഷൻ) ജോർജ്ജ് തൈമണ്ണിൽ (പ്രോഗ്രാം), രമേശ് കണ്ണപുരം, സൈലേഷ് കണ്ണോത്ത്, അജ്നാസ് മുഹമ്മദ് (സാമ്പത്തികം), രമേശ് നാരായൺ, മധു കൃഷ്ണ (പബ്ലിസിറ്റി), ഫിലിപ്പോസ്, അനൂപ് മാത്യു (സ്റ്റേജ്& സൌണ്ട്), ജനറൽ കൺവീനർ & കല മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി (ജഡ്ജസ്), പ്രസന്ന കുമാർ (ഭക്ഷണം), സമദ്, വിജയ കൃഷ്ണൻ (വളണ്ടിയർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിവിധ സബ്‌കമ്മിറ്റികൾ പരിപാടിക്ക് നേതൃത്വം നൽകും.
പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 66736369, 60798720, 50855101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 66913636, 66924313

Leave a Reply