കല കുവൈറ്റ് ധനസഹായം കൈമാറി

കുവൈറ്റ് സിറ്റി: കല കുവൈറ്റ് അബ്ബാസിയ H യൂണിറ്റ് ധനസഹായം നൽകി. കഴിഞ്ഞ 3 മാസക്കാലമായി രണ്ടു കിഡ്നിയും തകരാറിലായി   അദാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന തൃശൂർ നാട്ടിക സ്വദേശി കൊല്ലംപറമ്പിൽ ശ്രീ.സതീഷിന്  യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായം യൂണിറ്റ്  കൺവീനർ ശ്രീകുമാർ വല്ലന, സതീഷിന് കൈമാറി.

ചടങ്ങിൽ കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി ശ്രീ. പ്രസീദ് കരുണാകരൻ,അബ്ബാസിയ മേഖലാ സെക്രട്ടറി ശ്രീ. മൈക്കിൾ ജോൺസൻ, ഫാഹീൽ മേഖലാ സെക്രട്ടറി ശ്രീ. ജിജോ ഡൊമിനിക്, കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. ബിജു ജോസ്,  അബ്ബാസ്സിയ H യൂണിറ്റ് ജോയിന്റ് കൺവീനർമാരായ  ശ്രീ. തോമസ് വര്ഗീസ്, ശ്രീ.  ജിബിൻ രാജൻ എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply