കലയുടെ മുതിർന്ന അംഗം മാട്ടുമ്മൽ ഗോവിന്ദന് യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: നീണ്ട 27 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന
കല കുവൈറ്റ് സിറ്റി യൂണിറ്റ് മുൻ കൺവീനറും മുതിർന്ന അംഗവുമായ ഗോവിന്ദേട്ടന് (മാട്ടുമ്മൽ ഗോവിന്ദൻ) സാൽമിയ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.മേഖല പ്രസിഡന്റ് പ്രജീഷ് തട്ടോളിക്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് ടി.വി ഹിക്മത്, ജനറൽ സെക്രട്ടറി ടി.കെ സൈജു, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, ആർ.നാഗനാഥൻ, സജി തോമസ് മാത്യു, ദിലീപ് നടേരി, മാത്യു ജോസഫ്, ഉണ്ണികൃഷ്ണൻ, കിരൺ പി.ആർ, അനിൽകുമാർ, അബ്ദുൾ നിസാർ, ജിജി, സമദ് എന്നിവർ ആശംസകൾ അർപ്പിച്ചു. കലയുടെ സ്നേഹോപഹാരം കല കുവൈറ്റ് പ്രസിഡന്റും, ജനറൽ സെക്രട്ടറിയും ചേർന്ന് കൈമാറി. യോഗത്തിൽ ഗോവിന്ദേട്ടൻ മറുപടി പ്രസംഗം നടത്തി. യാത്രയയപ്പ് യോഗത്തിനു കല കേന്ദ്രകമ്മിറ്റി അംഗം സജി ജനാർദ്ദനൻ സ്വാഗതവും, മേഖലാ കമ്മിറ്റി അംഗം റിച്ചി കെ ജോർജ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply