ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അടിയന്തര ഇടപെടലുണ്ടാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍

കുവൈറ്റ്‌ സിറ്റി: അബ്ബാസിയയിലെയും പരിസര പ്രദേശങ്ങളിലും ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ കുവൈറ്റ്‌ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും കുവൈറ്റിലെ ഇന്ത്യന്‍ എംബസി ആവുന്നെതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉറപ്പ് നല്‍കി.

കുവൈറ്റില്‍ ഹൃസ്യ സന്ദര്‍ശം നടത്തുന്ന ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജും കല കുവൈറ്റ്‌ നേതാക്കളും ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനെ സന്ദര്‍ശിച്ച് പ്രശ്നത്തിന്‍റെ ഗൌരവം ശ്രദ്ധയില്‍പ്പെടുത്തുകയും ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചപ്പോഴാണ് അംബാസഡര്‍ ഈ ഉറപ്പ് നല്‍കിയത്.

വ്യാഴാഴ്ച എംബസി അധികൃതര്‍ ഫര്‍വാനിയ ഗവര്‍ണറെ കണ്ട് അബ്ബാസിയ മേഖലയിലെ നിലവില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ സംസാരിക്കും. കഴിഞ്ഞ ദിവസം ചില അറബ് വംശജരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട്‌ സ്വദേശി രംഗസ്വാമിയെ വ്യാഴാഴ്ച എംബസി ഉദ്ദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും.

കൂടിക്കാഴ്ചയില്‍ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന മറ്റ് നിരവധി വിഷയങ്ങളും സംഘം എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എം.പി.ക്കൊപ്പം കല കുവൈറ്റ്‌ ജനറല്‍സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ്‌ കണ്ണപുരം, വൈസ് പ്രസിഡണ്ട്‌ കെ.വി.നിസാര്‍, കേന്ദ്ര കമ്മറ്റി അംഗം സി.കെ.നൌഷാദ്, സജി തോമസ്‌ മാത്യു എന്നിവരും എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാശിഷ് ഗോള്‍ഡാര്‍, കെ.കെ.പഹേല്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply